KERALA NEWS TODAY- പൂവറ്റൂർ: കൊടിക്കുന്നിൽ സുരേഷ് എംപിയെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് മാർച്ച് നടത്തി കോൺഗ്രസ് പ്രവർത്തകർ.
കുട്ടനാട്ടിലെ നെൽകർഷകരിൽ നിന്നും സംഭരിച്ച നെല്ലിൻ്റെ വിലയിൽ സർക്കാർ നൽകാനുള്ള കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് എം പി യുടെ നേതൃത്വത്തിൽ ഇന്നലെ കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് കർഷകർ നടത്തിയ പ്രതിഷേധ ബ്ലാക്ക് മാർച്ച് സംഘർഷാവസ്ഥയിലാണ് കലാശിച്ചത്.
മാർച്ചിൽ പങ്കെടുത്ത എംപി ഉൾപ്പെടെയുള്ളവരെ പോലീസ് മർദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പൂവറ്റൂരിൽ കോൺഗ്രസ് പ്രവത്തകർ മാർച്ച് നടത്തിയത്.
പ്രതിഷേധ മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി പെരുംകുളം ദിലീപ് ഉദ്ഘാടനം ചെയ്തു.
കെ വി അനിൽ, പൂവറ്റൂർ സുരേന്ദ്രൻ, അഡ്വ പ്രവീൺ പൂവറ്റൂർ, മഠത്തിനപ്പുഴ അജയൻ, രാഹുൽ പെരുംകുളം, ഒ വർഗീസ്, അനുകുമാർ, രാജേന്ദ്രപ്രസാദ്, ശശികുമാർ എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ പ്രകടനത്തിന് പെരുംകുളം ഉണ്ണി, സുരേഷ് കുമാർ, ബിനു കലയപുരം, ജോസ്, ലാലു, ചന്ദ്രൻ പിള്ള, അരുൺ, രാധാകൃഷ്ണപിള്ള തുടങ്ങിയവർ നേതൃത്വം നൽകി.