KERALA NEWS TODAY – കോട്ടയം: മണർകാട് ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം.
മണ്ണക്കാട് മാലം ജംഗ്ഷനിലാണ് സംഘർഷം ഉണ്ടായത്.
പ്രദേശത്തെ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ കല്ലേറുണ്ടായെന്നാണ് ആരോപണം.
കോൺഗ്രസിന്റെ പ്രകടനം കടന്നുപോകുന്നതനിടെ പ്രദേശത്തെ വീട്ടിലേക്ക് കല്ലേറുണ്ടായി എന്നാണ് പരാതി. വീടിന്റെ സമീപത്തുള്ള കടയുടെ ചില്ലും തകർന്നിട്ടുണ്ട്.
അതേസമയം, ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലെറിഞ്ഞു എന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതിപ്പെടുന്നത്.
സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. കമ്പ് എറിഞ്ഞപ്പോൾ അത് കഴുത്തിന് തട്ടിയാണ് മുറിവുണ്ടായത്.
വഴിയിൽ വന്ന ഒരു വോട്ടറെയും ഇവർ അക്രമിച്ചു. ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യില്ലെന്ന് പരസ്യമായി വോട്ട് ചെയ്യില്ലെന്ന് പറഞ്ഞ വോട്ടർക്കെതിരെയാണ് അക്രമം ഉണ്ടായതെന്ന് അബിന്‍ വര്‍ക്കി മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റ പ്രവർത്തകരെ നിലവിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കോട്ടയം എസ്പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.