KERALA NEWS TODAY – ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ നിന്ന് വിടുതൽ തേടിയുള്ള ബിനീഷ് കോടിയേരിയുടെ ഹർജി ബെംഗളൂരു കോടതി തള്ളി.
ഇഡി കേസുകള്‍ പരിഗണിക്കുന്ന ബെംഗളുരുവിലെ 34-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.
ഇതോടെ കേസിൽ ബിനീഷ് കോടിയേരി പ്രതിയായി തുടരും.
ഒരുതെളിവുമില്ലാതെ കേസിലെ ഒന്നാം പ്രതിയായ അനൂപ് മുഹമ്മദിന് ബിനീഷ് 40 ലക്ഷം രൂപ നല്‍കിയ സാഹചര്യം സംശയം ജനിപ്പിക്കുന്നതാണെന്ന വിലയിരുത്തിയാണ് ജഡ്ജി എച്ച്.എ മോഹൻ്റെ നടപടി.