Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിയെ പാമ്പ് കടിച്ചു

KERALA NEWS TODAY- കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ സ്ത്രീയെ പാമ്പ് കടിച്ചു. ചെമ്പേരി സ്വദേശി ലതയെയാണ്(55) അണലി കടിച്ചത്.
ലതയെ പരിയാരം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലത അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രിലെ പേ വാര്‍ഡിലാണ് സംഭവം.

ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം നടന്നത്. പ്രസവത്തിന് മകള്‍ക്ക് കൂട്ടിരിക്കാന്‍ എത്തിയതാണ് ലത. പേ വാര്‍ഡില്‍ നിലത്ത് കിടക്കുമ്പോഴാണ് അണലിയുടെ കടിയേറ്റത്.
പാമ്പ് കടിച്ചത് ഉടൻ തന്നെ മനസിലായതിനാൽ വേഗത്തിൽ ചികിത്സ നൽകാനായി. പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു. പാമ്പ് ജനല്‍ വഴിയോ വാതില്‍ വഴിയോ റൂമിലേക്ക് കടന്നതാകാമെന്നാണ് നിരീക്ഷണം.

Leave A Reply

Your email address will not be published.