KERALA NEWS TODAY – കൊട്ടാരക്കര: കൊട്ടാരക്കരയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞു.
അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആബുലന്‍സ് ഡ്രൈവര്‍, രോഗി, രോഗിയോടൊപ്പമുണ്ടായിരുന്നയാള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ആരുടെയും പരുക്ക് ഗുരുതരമല്ല. കൊട്ടാരക്കര പുലമണ്‍ ജംക്ഷനില്‍ വച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ വാഹനമാണ് മറിഞ്ഞത്.
കോട്ടയത്ത് നിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്നു മന്ത്രിയുടെ പൈലറ്റ് വാഹനം. ഏറെപ്പണിപ്പെട്ടാണ് വാഹനത്തിൽ നിന്നും ആളുകളെ പുറത്തെത്തിച്ചത്.
കൊട്ടാരക്കരയില്‍ മന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞു; 3 പേര്‍ക്ക് പരുക്ക്
Next Post