KERALA NEWS TODAY- തിരുവനന്തപുരം: സിപിഎം സെമിനാറിൽ പങ്കെടുക്കില്ല എന്നത് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ തീരുമാനമാണെന്ന് എ കെ ബാലൻ. ലീഗിന്റെ നിലപാടിൽ അത്ഭുതമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മതനിരപേക്ഷത സംരക്ഷിക്കുന്നതിന്റെ ഭാഗമായി കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും യോജിപ്പിക്കുക എന്നതാണ് സിപിഎം ലക്ഷ്യം.
ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് അഖിലേന്ത്യ തലത്തിൽ നിലപാട് സ്വീകരിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നടത്തുന്നത് ബിജെപിക്കെതിരായ യോജിപ്പ് ഉണ്ടാക്കാനുള്ള ശ്രമമാണെന്നും കോൺഗ്രസ് സമീപനം കേരളം മാർക്സിസ്റ്റ് വിമുക്തമെന്ന മുദ്രാവാക്യമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് നയം ഇല്ല. നയം ഇല്ലാത്ത പാർട്ടിയുടെ കൂടെ നിന്നാൽ ആ പാർട്ടിയുടെ നിലനിൽപ്പ് ഇല്ലാതെയാകും.
സെമിനാറിൽ കോൺഗ്രസും വന്നാൽ ഞങ്ങൾക്ക് എതിർപ്പില്ല.
സമസ്ത എന്നാൽ മുസ്ലിം വിഭാഗത്തിലെ ബുദ്ധിജീവി ഉൾപതിഷ്ണു വിഭാഗമാണ്.
ഗുണപരമായ നിലപാട് എടുത്തുവെന്നും എ കെ ബാലൻ പറഞ്ഞു. സിഎഎ സമരത്തിൽ ചെന്നിത്തല പങ്കെടുത്തു.
തൊട്ടടുത്ത ദിവസം മാറി. വ്യക്തി നിയമങ്ങളിൽ ഭേദഗതി ആവശ്യമാണ്. കോൺഗ്രസ് വ്യക്തമായ നിലപാട് വ്യക്തമാക്കണം.
ആണും പെണ്ണും കെട്ട നിലപാട് എടുക്കരുത്. അതിനു ശേഷം നിലപാട് പറയും. ഇതിനോടുള്ള സിപിഎം നിലപാട് പറയും. ലീഗിനെ ഒപ്പം കൂട്ടാൻ ഞങ്ങളും, ഞങ്ങൾക്ക് ഒപ്പം വരാൻ ലീഗും തീരുമാനിച്ചിട്ടില്ല. അതുവരെ അതിൻ്റെ പേരിൽ വിവാദം ഉണ്ടാക്കേണ്ടെന്നും ബാലൻ പറഞ്ഞു.
മുസ്ലിം വിഭാഗത്തോട് ദേശീയ തലത്തിൽ കോൺഗ്രസിന് അവഗണനയാണ്. കേരളത്തിൽ നിന്ന് 16 എംപിമാർ ഉണ്ടായിട്ടും അതിൽ കോൺഗ്രസിന് ഒരു മുസ്ലിം ഇല്ല. ഞങ്ങൾക്ക് ഉള്ള ഒന്ന് മത ന്യൂനപക്ഷ ആളാണ് എന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.