KERALA NEWS TODAY – ന്യൂഡൽഹി: തുടർച്ചയായി രണ്ടാം ദിവസവും എയർ ഇന്ത്യ വിമാനങ്ങൾ വൈകി.
പൈലറ്റ് എത്താത്തതോടെ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം എട്ട് മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്.
രാത്രി 9.45ന് പുറപ്പെടേണ്ട വിമാനം രാവിലെ ആറിനാണ് പുറപ്പെട്ടത്. വിവിധ രാജ്യങ്ങളിൽ നിന്നടക്കം എത്തിയ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി.
ഡല്‍ഹി–തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടാന്‍ ഏറെ വൈകിയതോടെ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.
എട്ട് മണിക്കൂര്‍ വൈകിയ വിമാനം രാവിലെ ആറു മണിയോടെയാണ് പുറപ്പെട്ടത്.
ഇന്നലെ മണിക്കൂറുകള്‍ വൈകിയായിരുന്നു മുംബൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത്. പൈലറ്റ് ഉറങ്ങിപ്പോയതുകൊണ്ടാണു വിമാനം വൈകുന്നതെന്നാണ് ആദ്യം അധികൃതര്‍ അറിയിച്ചതെന്നു യാത്രക്കാര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് സാങ്കേതിക തകരാറാണ് വിമാനം വൈകുന്നതിൻ്റെ കാരണമെന്ന് അറിയിച്ചു.