മുംബൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകള്‍ നല്‍കി ബോളിവുഡ് നടി കങ്കണ റണാവത്ത്.
ഗുജറാത്തിലെ ദ്വാരകാധീഷ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ ദ്വാരകയിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് കങ്കണ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് പറഞ്ഞത്.
ഭഗവാന്‍ ശ്രീകൃഷ്ണന്‍ അനുഗ്രഹിക്കുകയാണെങ്കില്‍ താന്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കങ്കണ പറഞ്ഞു.
രാമക്ഷേത്രം സാധ്യമാക്കിയ ബിജെപി സര്‍ക്കാറിനെ അഭിനന്ദിക്കുന്നുവെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
600 വര്‍ഷത്തെ പോരാട്ടത്തിന് ശേഷമാണ് ഇന്ത്യക്കാര്‍ക്ക് രാമക്ഷേത്രം കാണാന്‍ സാധിച്ചത്. ബിജെപി സര്‍ക്കാറിന്റെ പ്രയത്‌നഫലമാണിത്. സനാതന ധര്‍മ്മത്തിന്റെ പതാക ലോകമൊട്ടാകെ ഉയരട്ടെ- കങ്കണ പറഞ്ഞു.