KERALA NEWS TODAY – തിരുവനന്തപുരം: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവനന്തപുരം ജില്ലയിലെ ആര്യനാട്–മലയടിയിലാണ് സംഭവം.
മലയടി നിരപ്പിൽ വീട്ടിൽ അക്ഷയ്(15) ആണ് മരിച്ചത്. വിതുര ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അക്ഷയ്.
ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. രാവിലെ വീട്ടിൽ നിന്നും കുളിയ്ക്കാൻ പോയപ്പോഴായിരുന്നു അപകടം.
കുട്ടിയെ കാണാത്തതിനെ തുടർന്ന് അമ്മ തിരഞ്ഞുപോയപ്പോഴാണ് അക്ഷയ് മുങ്ങി കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ അക്ഷയെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.