വിപ്ലവഗാനത്തിന് പുതിയ മാനം നൽകി ‘കട്ടചുവപ്പ് ചാപ്റ്റർ 4’ എന്ന ഗാനം പുറത്തിറങ്ങി. സാധാരണ വിപ്ലവ ഗാനത്തിന്റെ പറ്റേണിൽ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിൽ അണിയിച്ചൊരുക്കിയ ഈ ഗാനത്തിന്റെ രചന നിർവഹിച്ചത് വയലാർ ശരത് ചന്ദ്ര വർമ്മയാണ്. വരുൺ രാഘവ് സംഗീതം നൽകിയ ഈ ഗാനത്തിനു സ്വരം പകരുന്നത് മലയാളത്തിന്റെ ട്രെൻഡ് ഗായകൻ ജാസി ഗിഫ്റ്റാണ്.ജാസി ഗിഫ്റ്റിനൊപ്പം അൻസാർ, ഷഫീർ, വിവേക്, ഷാനവാസ് ജെസ്‌ലി കലാം എന്നിവരും പാടിയിട്ടുണ്ട്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയ ഗാനത്തിന്റെ ബിജിഎം സജിൽ സപ്തയും, ക്യാമറ എഡിറ്റിംഗ് ജേക്കബും നിർവഹിചിരിക്കുന്നു. ബഹ്‌റൈൻ പ്രതിഭയിലെ കലാകാരന്മാർ ആണ് ഇതിനു പിന്നിൽ അണി നിരന്നിരിക്കുന്നത്.