Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഉമ്മൻചാണ്ടി സർക്കാരിന്റെ പദ്ധതികളിൽ സർക്കാർ അഭിമാനംകൊള്ളുന്നു- വി.ഡി.സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തി ബജറ്റിന്റെ പവിത്രത ധനകാര്യമന്ത്രി നഷ്ടപ്പെടുത്തിയെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

ബജറ്റിന് ഒരു വിശ്വാസ്യതയുമില്ലെന്നും പ്രതിപക്ഷത്തെ വിമർശിക്കാനുള്ള ഡോക്യുമെന്റാക്കി ബജറ്റിനെ മാറ്റിയെന്നും വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ബജറ്റിൽ ആദ്യംമുതൽ അവസാനംവരെ രാഷ്ട്രീയ വിമർശനമാണുള്ളതെന്നും പ്രതിപക്ഷത്തെ വിമർശിക്കാനുള്ളതാണോ ബജറ്റ് രേഖയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ലൈഫ് മിഷൻ സംബന്ധിച്ച് ഇന്നും പ്രഖ്യാപനം നടത്തി. കഴിഞ്ഞ വർഷം 717 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. എന്നാൽ, കൊടുത്തത് അതിന്റെ 3.76 ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക മേഖലയെ വളരെ നിരാശപ്പെടുത്തുന്ന ബജറ്റാണ് ഇത്. നെല്ല്, റബ്ബർ, നാളികേര കർഷകർ പ്രതിസന്ധിയിലാണ്.

താങ്ങുവില 10 രൂപ കൂട്ടിക്കൊണ്ട് റബ്ബർ കർഷകരെ അവഗണിക്കുകയും പരിഹസിക്കുകയുമാണ് ധനകാര്യ മന്ത്രി ചെയ്തത്.

250 രൂപയാക്കി റബ്ബർ വില വർധിപ്പിക്കുമെന്നായിരുന്നു എൽഡിഎഫ് മാനിഫെസ്റ്റോ.

എന്നാൽ, മൂന്ന് വർഷത്തിനിടെ 10 രൂപ മാത്രമാണ് താങ്ങുവില വർധിപ്പിച്ചത്, വി.ഡി. സതീശൻ പറഞ്ഞു.

Leave A Reply

Your email address will not be published.