തിരുവനന്തപുരം: പൂർണ നഗ്നനായെത്തി ആറുമാസം പ്രായമുള്ള ആട്ടിൻകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുകൊന്ന യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. കല്ലമ്പലം പുല്ലൂർമുക്കിലാണ് സംഭവം.
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. വർക്കല പനയറ കോവൂർ സ്വദേശിയായ അജിത്ത് ആണ് ആട്ടിൻകുട്ടിയെ പീഡിപ്പിച്ചു കൊന്നതെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു.
കല്ലമ്പലം പുല്ലൂർമുക്ക് മുളയിലഴികം വീട്ടിൽ അബ്ദുൽ കരീമിന്റെ വളർത്തുമൃഗങ്ങളെ സ്ഥിരമായി പീഡിപ്പിക്കുകയും ആറുമാസം മാത്രം പ്രായമുള്ള ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊല്ലുകയും ചെയ്ത സംഭവത്തിൽ സിസിടിവി ദൃശ്യമടക്കം കല്ലമ്പലം പൊലീസിൽ പരാതി നൽകിയിരുന്നു. ഒരുമാസം പിന്നിട്ടിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.