ഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരാകും.
രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിക്കുക. അരവിന്ദ് കെജ്രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്നാണ് എഎപി വ്യക്തമാക്കുന്നത്.
കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലിലാണ്. സുപ്രീം കോടതി കഴിഞ്ഞ ദിവസം സിസോദിയയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു.
2021-22ലെ ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയ രൂപീകരണത്തില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം.
ചില മദ്യക്കച്ചവടക്കാര്‍ക്ക് വേണ്ടി എഎപി സര്‍ക്കാര്‍ ക്രമക്കേട് നടത്തിയെന്നും അതിലൂടെ ആം ആദ്മി പാര്‍ട്ടിക്ക് 100 കോടി രൂപ ലഭിച്ചുവെന്നും ഇഡി പറയുന്നു. ഏപ്രിലില്‍ ഈ കേസില്‍ കെജ്രിവാളിനെ സിബിഐ ചോദ്യം ചെയ്തിരുന്നു.
9 മണിക്കൂറോളമാണ് കെജ്രിവാള്‍ അന്ന് ചോദ്യം ചെയ്യലിന് വിധേയമായത്. ഇഡി ആദ്യമായാണ് കെജ്രിവാളിനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത്.