കോഴിക്കോട്: നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജൂൺ 13 ന് അടച്ച സി എച്ച് മേല്‍പ്പാലം മന്ത്രി മുഹമ്മദ് റിയാസ് എത്തി ഇന്ന് തുറക്കും. നഗരത്തിലെ ഗതാഗത കുരുക്കിന് ഇതോടെ ഒരു പരിധി വരെ പരിഹാരമാവും.കോഴിക്കോട് നഗരത്തിലെ ഏറ്റവും പഴക്കമേറിയ മേൽപ്പാലം. ബീച്ച്, ജനറൽ ആശുപത്രി, കോടതി എന്നിവയെ ആശ്രയിക്കുന്നവരേറെ ഉള്ളതുകൊണ്ട് എപ്പോഴും തിരക്കുള്ള പാലമാണ് സി എച്ച് മേൽപ്പാലം . ജൂൺ 13 ന് അറ്റകുറ്റപ്പണികൾക്കായി പാലം അടച്ചതോടെ നഗരത്തിലെത്തുന്നവർ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു .അത്യാവശ്യക്കാർക്ക് ചുറ്റിക്കറങ്ങി പോകണമെന്നതു കൊണ്ട് പാലം അടച്ചതോടെ ഗതാഗതകുരുക്കും കൂടി. എല്ലാത്തിനും പരിഹാരമായാണ് മിനുക്കുപണി കഴിഞ്ഞ പാലം ഇന്ന് തുറക്കുന്നത്.പ്രധാനമായും ബീച്ച് റോഡും ഗാന്ധി റോഡ് മേൽപ്പാലവും വഴിയായിരുന്നു ഇതുവരെയുള്ള ഗതാഗത നിയന്ത്രണം നടത്തിയിരുന്നത് . ഓണക്കാലത്ത് ഒരു വശത്തേക്ക് ഗതാഗതത്തിന് അനുമതി കൊടുത്തതോടെ പ്രതിസന്ധിയിലായത് ഓട്ടോക്കാരാണ്.