Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ മഴ തുടരും

KERALA NEWS TODAY – തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ – ഒഡിഷ തീരത്തിനു സമീപമാണ് ന്യൂനമർദം സ്ഥിതി ചെയ്യുന്നത്.

അടുത്ത രണ്ടു ദിവസത്തിനകം ന്യൂനമർദം വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഒഡിഷ – ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കു മുകളിലൂടെ നീങ്ങും. രാജസ്ഥാന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave A Reply

Your email address will not be published.