Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി: അസ്വാഭാവികതയും വിഷമവും തോന്നി – ചെന്നിത്തല

KERALA NEWS TODAY – തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടാതെപോയതിന്റെ പേരില്‍ കൂടുതല്‍ പ്രതിഷേധത്തിനില്ലെന്ന് വ്യക്തമാക്കി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
“കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് കേരളത്തില്‍ നിന്ന് ഉള്‍പ്പെട്ട എല്ലാവരും തന്നെ അതിന് അര്‍ഹരാണ്.
എ.കെ.ആന്റണി ഇന്ത്യയിലെതന്നെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ്. അദ്ദേഹത്തിന്റെ പേര് ആ പട്ടികയില്‍ വരുന്നത്‌ കോണ്‍ഗ്രസിനാണ് അലങ്കാരം.
കോണ്‍ഗ്രസിന്റെ ഏറ്റവും ഉന്നതമായ പദവികളിലേക്ക് കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ടു കടന്നു വന്നഎന്റെ സഹോദരനാണ്‌ കെ.സി.വേണുഗോപാല്‍.
വൈകിയാണ് കോണ്‍ഗ്രസിലേക്കും പൊതു പ്രവര്‍ത്തനത്തിലേക്കും കടന്നു വന്നതെങ്കിലും ശശി തരൂര്‍ കോണ്‍ഗ്രസിന്റെയും ഇന്ത്യയുടേയും അഭിമാനമായ നേതാവാണ്.
ഏറ്റവും സാധാരണക്കാരനായ ഒരാള്‍ക്കും സ്വപ്രയത്‌നം കൊണ്ട് കോണ്‍ഗ്രസിന്റെ ഉന്നതമായ പദവികളിലേക്ക് എത്തിച്ചേരാമെന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ സ്ഥാനലബ്ധി തെളിയിക്കുന്നത്. ഈ നാലുപേരെയും ഞാന്‍ പ്രത്യേകമായി അഭിനന്ദിക്കുകയാണ്.
അവര്‍ക്കൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ സ്ഥിരം ക്ഷണിതാവായി എന്നെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആ തീരുമാനത്തിന് ഞാന്‍ കോണ്‍ഗ്രസ് അധ്യക്ഷനോടും,സോണിയാഗാന്ധിയോടും, രാഹുല്‍ ഗാന്ധിയോടും നന്ദി പറയുന്നു. 19 വര്‍ഷം മുന്‍പ് ഇതേ പദവി ഞാന്‍ വഹിച്ചിട്ടുണ്ട്.
അതിനു ശേഷമാണ്‌കേരളത്തിലെ പാര്‍ട്ടിയെയും മുന്നണിയെയും നയിക്കാനുള്ള അവസരം എനിക്ക് ഉണ്ടായത്. എഐസിസി ചില പ്രധാനപ്പെട്ട സംഘടനാ ദൗത്യങ്ങളും അതിനു ശേഷം എന്നെ എല്‍പ്പിച്ചിരുന്നു. ഞാന്‍ നേരത്തെ പറഞ്ഞതു പോലെ എല്‍പ്പിച്ച എല്ലാ ഉത്തരവാദിത്തവും നൂറു ശതമാനം ആത്മാര്‍ഥതയോടെ ഞാന്‍ നിര്‍വഹിച്ചിട്ടുണ്ട.
അതുകൊണ്ടു തന്നെ രണ്ടു പതിറ്റാണ്ടു ലഭിച്ച അതേപദവിയിലേക്ക്തന്നെ വീണ്ടും നിയോഗിക്കപ്പെട്ടപ്പോള്‍ അതില്‍ ഒരു അസ്വഭാവികത അപ്പോള്‍ തോന്നി എന്നതു വസ്തുതയാണ്. പക്ഷേ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ നിര്‍ണായകമായ ഘട്ടം അതു ചര്‍ച്ച ചെയ്യാനുളളതല്ലെന്ന്‌ വ്യക്തമായ ബോധ്യം എനിക്കുണ്ടായി. അതിനു ശേഷം ഞാന്‍ എന്റെസുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും വിശദമായി സംസാരിച്ചു. ഞാന്‍ നേരത്തെ പറഞ്ഞതു പോലെ എന്റെവ്യക്തിപരമായ ഉയര്‍ച്ച താഴ്ച്ചകള്‍ക്കല്ല പ്രസക്തി എന്നാണ് ആ ചര്‍ച്ചകളില്‍ നിന്നെല്ലാം എനിക്കു ബോധ്യമായത്. എനിക്ക് ഏറ്റവും വലുത് എന്റെ പാര്‍ട്ടിയാണ്.ഞാന്‍ ഒരിക്കലും എന്റെപാര്‍ട്ടി വിടുകയോപാര്‍ട്ടിയെ തള്ളിപ്പറയുകയോചെയ്തിട്ടില്ല. കോണ്‍ഗ്രസ് അല്ലാതെ മറ്റൊന്നും എന്റെജീവഛശ്വോസത്തില്‍ ഇല്ല.”- എന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു .

Leave A Reply

Your email address will not be published.