KERALA NEWS TODAY – പാലക്കാട് : കെ.ബി.ഗണേഷ് കുമാറിനെതിരെ തുറന്ന സമരത്തിന് യൂത്ത് കോൺഗ്രസ്.
സോളർ ഗൂഢാലോചനയ്ക്കു പിന്നിൽ ഗണേഷ് കുമാറാണെന്നു ഷാഫി പറമ്പിൽ പറഞ്ഞു. സിബിഐ കണ്ടെത്തൽ പുറത്തു വന്നതോടെ ഗണേഷ് കുമാറിനെതിരെ കേസെടുക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.
‘‘ഗണേഷ് തുടരുന്നത് ഉമ്മൻ ചാണ്ടിയുടെ ഔദാര്യത്തിന്റെ ബലത്തിലാണ്. കൂടെനിന്ന് ഒറ്റിയതിൽ സമാനതകളില്ലാത്ത ചരിത്രമാണ് അദ്ദേഹം എഴുതിച്ചേർത്തത്.
യുഡിഎഫിലേക്ക് കണ്ണെറിയാനാണ് ഗണേഷ്കുമാറിന്റെ ഭാവമെങ്കിൽ, അതിന് ഏതെങ്കിലും നേതാവ് കണ്ണോ കാതോ കൊടുക്കാൻ തീരുമാനിച്ചാൽ അത് യൂത്ത് കോൺഗ്രസ് നടത്തിക്കില്ല.
ഗണേഷ് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരനടപടികളുമായി മുന്നോട്ടു പോകും.’– ഷാഫി പറമ്പിൽ വ്യക്തമാക്കി.