Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

10,000 വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചാരണം സജീവമാക്കാൻ വിജയ് മക്കൾ ഇയക്കം

ENTERTAINMENT NEWS – ചെന്നൈ : സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം സജീവമാക്കാനൊരുങ്ങി നടൻ വിജയ്‌യുടെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം. കൂടുതൽ വാട്‌സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ച് സംഘടനയുടെ പരിപാടികൾക്ക് പ്രചാരണം നൽകാനാണ് തീരുമാനം.

നിലവിൽ 1600 വാട്‌സാപ്പ് ഗ്രൂപ്പുകളാണ് വിജയ് മക്കൾ ഇയക്കത്തിന്റെ വിവിധ യൂണിറ്റുകളുടെ പേരിലുള്ളത്.
ഇത് 10,000 ആയി വർധിപ്പിക്കും. ഈ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ 3000 പേരെ നിയോഗിക്കും.
വിജയ്‌യുടെ രാഷ്ട്രീയപ്രവേശം ലക്ഷ്യമാക്കിയുള്ള നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ വിജയ് മക്കൾ ഇയക്കത്തിന്റെ പ്രവർത്തനം കൂടുതൽ സജീവമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപനം നടത്തിയില്ലെങ്കിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മാതൃകയിൽ ചില ലോക്‌സഭാ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്താനും സാധ്യതയുണ്ട്. സ്വതന്ത്രസ്ഥാനാർഥികളായി രംഗത്തിറക്കി ജനപിന്തുണ അറിയാനാനാണ് ശ്രമം.
ഇതിനുമുമ്പ് വിവിധ പോഷക സംഘടനകൾ രൂപവത്കരിക്കാനും അവയുടെ പ്രവർത്തനം താലൂക്ക് തലങ്ങളിൽ വ്യാപിപ്പിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.

സാമൂഹിക മാധ്യമ, അഭിഭാഷക വിഭാഗങ്ങളാണ് ഏറ്റവുമൊടുവിൽ രൂപവത്കരിച്ചത്.
സാമൂഹിക പരിഷ്കർത്താവ് പെരിയാർ രാമസാമിയുടെ ജന്മദിനമായ സെപ്റ്റംബർ 17-ന് വിപുലമായ ആഘോഷങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.