KERALA NEWS TODAY – കോട്ടയം : സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ വിവാദ പരാമര്‍ശങ്ങളെ സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ യാതൊരു പ്രതികരണവും ഉണ്ടാകാത്തതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് എന്‍.എസ്.എസ്.
ഇന്ന് എന്‍.എസ്.എസ് ഹെഡ് ഓഫീസില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ അടിയന്തരയോഗത്തിന് പിന്നാലെ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
പ്രശ്‌നം കൂടുതല്‍ വഷളാക്കാതെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടി എടുക്കാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനു വേണ്ടി നിയമപരമായ മാര്‍ഗങ്ങളുമായി മുന്നോട്ടു പോകാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.