കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്.
സ്വകാര്യ ബസ് ജീവനക്കാരനെ പോലീസ് മർദ്ദിച്ചെന്നരോപിച്ചാണ് പ്രതിഷേധം. കോഴിക്കോട്, വടകര, കൊയിലാണ്ടി റൂട്ടുകളില്‍ ബസ്സുകള്‍ സര്‍വീസ് നടത്തുന്നില്ല. തിരുവങ്ങൂരിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു.
ഇതേതുടർന്ന് പോലീസ് കണ്ടക്ടറെ മർദിച്ചെന്നാരോപിച്ചാണ് പണിമുടക്ക്. മേപ്പയ്യൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരനായ ഗിരീഷിനെയാണ് പോലീസ് മര്‍ദിച്ചത്.
വിദ്യാര്‍ഥികളെ കയറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തത്.
ഇന്നലെ വൈകീട്ടാണ് സംഭവം. അതേസമയം, ബസ് ജീവനക്കാർ മോശമായി പെരുമാറിയെന്ന് വിദ്യാർഥികൾ പരാതിപ്പെടുന്നു.
അതിരാവിലെ ജോലിക്കും മറ്റുമായി വിവിധ സ്ഥലങ്ങളിലേക്ക് പോകാനിറങ്ങിയ യാത്രക്കാരടക്കം പണിമുടക്ക് കാരണം വലഞ്ഞു. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരത്തിൽ കെഎസ്ആർടിസി ബസുകളെയും ടാക്സി സർവിസുകളെയും ആശ്രയിച്ചാണ് യാത്രക്കാരിപ്പോൾ സഞ്ചരിക്കുന്നത്.