Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

പ്രതിയാക്കാനാണ് നീക്കം; കൊട്ടാരക്കര പോലീസിനെതിരെ പരാതിയുമായി ആംബുലന്‍സ് ഡ്രൈവര്‍

KERALA NEWS TODAY – കൊല്ലം: മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ സംഭവത്തില്‍ കൊട്ടാരക്കര പോലീസിനെതിരെ ആരോപണവുമായി ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍.
കേസ് കൊടുക്കാനായി കൊട്ടാരക്കര സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസ് ആക്ഷേപിച്ചെന്നാണ് ആരോപണം.
സോപ്പുപെട്ടി പോലെയുള്ള വണ്ടിയാണോ ഓടിക്കുന്നതെന്നും മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വണ്ടി കൊണ്ടുവന്നുവെന്നും പോലീസ് ചോദിച്ചതായി നിതിന്‍ പറഞ്ഞു.
തന്നെ പ്രതിയാക്കാനാണ് പോലീസ് നീക്കമെന്നും നിതിന്‍ ആരോപിച്ചു.

കുപ്പത്തൊട്ടിയിൽ കളയാൻ പറഞ്ഞു. ആശുപത്രിയിൽ ആയതിനാൽ സഹോദരൻ സന്തോഷാണ് സ്റ്റേഷനിൽ പോയതെന്ന് നിതിൻ വ്യക്തമാക്കി. പരാതിയുമായി രോഗിയുടെ ഭർത്താവും രംഗത്തുവന്നു. വീഴ്ച വരുത്തിയത് പൈലറ്റ് വാഹനമാണ്.
പോലീസ് സിഗ്നൽ പ്രകാരമാണ് ആംബുലൻസ് കടത്തിവിട്ടത്. സൈറൻ മുഴക്കിയിരുന്നെന്നും അശ്വകുമാർ പറഞ്ഞു. മന്ത്രി സ്വന്തം കാര്യം നോക്കി പോയി. അടുത്തേക്ക് വരാനുള്ള മനസ് കാണിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.