KERALA NEWS TODAY- കൊച്ചി: കൊച്ചി ഏലൂരില്‍ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം.
അസം സ്വദേശി ധൻകുമാർ(20) ആണ് മരിച്ചത്. ഇടയാര്‍ റോയല്‍ ഗ്ലാസ് ഫാക്ടറിയിലാണ് അപകടമുണ്ടായത്.
ഗ്ലാസ് പാളിയിൽ സ്റ്റിക്കർ ഒട്ടിയ്ക്കുമ്പോൾ മറിഞ്ഞു വീഴുകയായിരുന്നു.
ഏഴ് വലിയ ഗ്ലാസ് പാളികളാണ് ധന് കുമാറിൻ്റെ ദേഹത്ത് പതിച്ചത്. പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.