Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കനത്ത മഴ: ആശങ്ക വേണ്ടെന്ന് സർക്കാർ; മന്ത്രിസഭാ യോഗം ഇന്ന്

KERALA NEWS TODAY – തിരുവനന്തപുരം: ‌സംസ്ഥാനത്ത് കാലവർഷം രൂക്ഷമാകുന്ന സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മഴക്കെടുതി നേരിടാനുള്ള നിർദേശങ്ങൾ വിവിധ ജില്ലകളിലെ കലക്ടർമാർ ഇതിനകം കൈമാറിയിട്ടുണ്ട്.
ആശങ്ക വേണ്ടെന്നും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നുമാണ് സർക്കാർ നിർദേശം.
ഇന്നും കനത്ത മഴ പെയ്തേക്കുമെന്നാണ് കരുതുന്നത്. 12 ജില്ലകളിൽ ഓറ‌ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് പ്രത്യേക മഴ മുന്നറിയിപ്പില്ല. പമ്പ, മണിമലയാർ, മീനച്ചിലാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നിരുന്നു.
കൊച്ചിയിലും കോഴിക്കോടും പൊന്നാനിയിലും കടലാക്രമണം രൂക്ഷമാണ്.

Leave A Reply

Your email address will not be published.