Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഫറോക്ക് പാലത്തിൽ നിന്ന് ദമ്പതികൾ പുഴയിൽ ചാടി; യുവതിയെ രക്ഷിച്ചു

KERALA NEWS TODAY – കോഴിക്കോട്: കോഴിക്കോട് ഫറോക്ക് പാലത്തിൽ നിന്ന് ചാടി ദമ്പതികളുടെ ആത്മഹത്യാ ശ്രമം.
മഞ്ചേരി സ്വദേശികളായ വർഷ, ജിതിൻ എന്നിവരാണ് പുഴയിലേക്ക് ചാടിയത്. വർഷയെ രക്ഷപ്പെടുത്തി.
ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിതിനായി തെരച്ചിൽ തുടരുകയാണ്. ഫയർഫോഴ്‌സ്, നാട്ടുകാർ എന്നിവർ ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.

ഇന്ന് രാവിലെയാണ് ഫറോക് പുതിയ പാലത്തിന് മുകളിൽ നിന്ന് ഇരുവരും ചാടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ആറുമാസം മുമ്പായിരുന്നു ഇരുവരുടേയും രജിസ്റ്റർ വിവാഹം കഴിഞ്ഞത്. രണ്ടുപേരും പുഴയിൽ ചാടി എന്ന വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. തോണിക്കാരൻ്റെ സഹായത്തോടെ യുവതിയെ രക്ഷപ്പെടുത്തി. യുവാവ് താഴ്ന്നു പോവുകയായിരുന്നു.
കോസ്റ്റൽ പോലീസും ഫയർഫോഴ്സും തിരഞ്ഞുകൊണ്ടിരിക്കുകയാണ്. കുടുംത്തെ വിവരം അറിയിച്ചിട്ടുണ്ട്. കുടുംബപരമായ പ്രശ്നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം എന്ന് എ.സി.പി പറഞ്ഞു.

Leave A Reply

Your email address will not be published.