KERALA NEWS TODAY- കൊല്ലം: കൊല്ലം കടക്കലില്‍ പോലീസിനെ കഞ്ചാവ് സംഘം ആക്രമിച്ചു. കടക്കല്‍ സ്വദേശികളായ സജുകുമാര്‍, നിഫാന്‍ എന്നിവരാണ് പോലീസുകാരെ ആക്രമിച്ചത്.
ഇവരെ പോലീസ് പിടികൂടി. എസ്ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാരുടെ തലക്കടിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.
എസ്ഐ ജ്യോതിഷിൻ്റെ നേതൃത്വത്തില്‍ കഞ്ചാവ് സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
തലയ്ക്കടിയേറ്റ എസ്ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ഇവരെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു.