KERALA NEWS TODAY- തിരുവനന്തപുരം: വിവാദങ്ങൾക്ക് പിന്നാലെ പോകാതെ, വികസനം ചർച്ചയാക്കാൻ സിപിഎം.
സംസ്ഥാന സമിതി യോഗത്തിന് ഇന്നു തുടക്കമാകുമ്പോഴാണ് വികസന നേട്ടം കൂടുതൽ ജനങ്ങളിലേക്കെത്താൻ ഇടതുമുന്നണി പ്രചാരണം നടത്തണമെന്ന വിലയിരുത്തൽ പാർട്ടിയിൽ ഉയർന്നിട്ടുള്ളത്.
പ്രതിപക്ഷം ശ്രമിക്കുന്നത് വിവാദങ്ങൾ ചർച്ചയാക്കാനെന്നും അതിനെ വികസനം പറഞ്ഞ് നേരിടണമെന്നുമാണ് സിപിഎം നിലപാട്.
കൈതോലപ്പായ ആരോപണം ഉൾപ്പെടെ പ്രതിപക്ഷം ആയുധമാക്കുമ്പോഴാണ് ഈ നിലപാട്.
മണിപ്പുർ കലാപം ക്രൈസ്‌തവരെ ബിജെപിയിൽ നിന്ന് അകറ്റിയെന്നും, ഇതിന്റെ നേട്ടം യുഡിഎഫിനുണ്ടാകാതിരിക്കാൻ ശക്തമായ പ്രചാരണം നടത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
ഏക സിവിൽകോഡ് വിഷയവും സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയാകും.