Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

എംഎസ്എഫ് പ്രവർത്തകരെ കൈവിലങ്ങ് വെച്ച് നടത്തിയത് അനീതി: എം കെ മുനീര്‍

KERALA NEWS TODAY- കൊച്ചി: കൊയിലാണ്ടിയിൽ വിദ്യാഭ്യാസ മന്ത്രിക്ക് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച എംഎസ്എഫ് നേതാക്കളെ അറസ്റ്റ് ചെയ്ത് വിലങ്ങണിയിച്ച് കൊണ്ടുപോയ പോലീസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ രംഗത്ത്.
കടുത്ത അനീതിയാണിത്. ജനാധിപത്യ കേരളം ലജ്ജിച്ച് തല താഴ്ത്തണ്ട വിഷയമാണിത്. പിണറായി വിജയന്‍റെ പോലീസ് കൂലി പട്ടാളമായി മാറി.

എസ്എഫ്ഐ പ്രവർത്തകർ എന്ത് ചെയ്താലും പരവതാനി വിരിച്ച് സ്വീകരിക്കുന്നുവെന്ന് എം കെ മുനീർ പറഞ്ഞു.
തീവ്രവാദികളെ കൊണ്ടുപോകും പോലെയാണ് സമരം ചെയ്ത വിദ്യാർത്ഥികളെ കൊണ്ടുപോവുന്നത്. പിണറായിയുടെ നാട് ഇപ്പോൾ കേരളമല്ല, അമേരിക്കയാണ്.
നാട്ടിലുള്ളവരെ മുഴുവൻ പീഡിപ്പിച്ച് അമേരിക്കയിൽ പോയി വലിയ തള്ള് നടത്തുകയാണ് പിണറായി. ഇത് കയ്യും കെട്ടി നോക്കിയിരിക്കാൻ ജനാധിപത്യ ശക്തികൾക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.