KERALA NEWS TODAY -കോഴിക്കോട്: താമരശേരി കൂടത്തായിയില്‍ വാഹനാപകടം. അപകടത്തിൽ രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു.
ബൊലേറോ ജീപ്പ് കടയിലേക്ക് പാഞ്ഞ് കയറിയാണ് അപകടം സംഭവിച്ചത്. സ്‌കൂളിലേക്ക് നടന്നു പോവുകയായിരുന്ന കുട്ടികള്‍ക്കാണ് പരിക്കേറ്റത്.
കുട്ടികളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.