Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

വ്യാജരേഖയുമായി വിദ്യ വീണ്ടും കരിന്തളം കോളേജിലെത്തി

KERALA NEWS TODAY- കാസർഗോഡ്: കാസർഗോഡ് കരിന്തളം കോളേജിൽ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ എസ്എഫ്ഐ നേതാവ് കെ.വിദ്യ ജോലിയില്‍ തുടരാന്‍ കഴിഞ്ഞമാസവും വ്യാജരേഖ നല്‍കി.
അഭിമുഖത്തില്‍ അഞ്ചാംസ്ഥാനത്തായതിനാല്‍ നിയമനം ലഭിച്ചില്ല. കോളേജിൽ വ്യാജരേഖ ഹാജരാക്കിയതിൻ്റെ പേരില്‍ വിദ്യക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് പുതിയ വിവരം പുറത്തുവന്നത്.

2018-19, 2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നൽകി.
2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ കാലയളവിലാണ് നേരത്തെ വിദ്യ കരിന്തളം ഗവ കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. കഴിഞ്ഞ ദിവസം അട്ടപ്പാടി കോളേജിൽ അധ്യാപനത്തിന് പ്രവേശനം നേടാനായി ഹാജരാക്കിയ സ‍ര്‍ട്ടിഫിക്കറ്റിൽ പ്രിൻസിപ്പാളിന് സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നത്.

ഇതോടെ, വിദ്യ സമ‍ര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ കരിന്തളം ഗവ. കോളേജ് അധികൃതര്‍ മഹാരാജാസ് കോളേജിന് കത്ത് നല്‍കി.
വിദ്യ ഞങ്ങളുടെ കോളേജിൽ അധ്യാപികയായിരുന്നില്ലെന്നും വ്യാജ സ‍ര്‍ട്ടിഫിക്കറ്റാണെന്നും കാണിച്ച് മഹാരാജാസ് കോളേജ് അധികൃതര്‍ കരിന്തളം ഗവ.
കോളേജ് അധികൃതര്‍ മറുപടി നൽകി. ഇതോടെ വിദ്യക്കെതിരെ പോലീസില്‍ പരാതി നല്‍കാൻ കരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് തീരുമാനിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.