Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

KERALA NEWS TODAY- തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു.

മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിനുശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാലും, വിദ്യാര്‍ത്ഥി കണ്‍സഷന്‍ റിപ്പോര്‍ട്ട് ജൂണ്‍ 15നു ശേഷം മാത്രമേ സര്‍ക്കാരിനു ലഭിക്കുകയുള്ളൂ എന്നതിനാലുമാണ് സമരം മാറ്റി വെച്ചെന്നെന്ന് ബസ് ഉടമകള്‍ അറിയിച്ചു.

സംയുക്ത സമര സമിതിയാണ് സമരം മാറ്റിയ വിവരം അറിയിച്ചത്. വിദ്യാര്‍ഥി കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നും പെര്‍മിറ്റ് വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് ബസ് ഓണേഴ്സ് സംയുക്ത സമര സമിതി സമരം പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചെത്തിയതിന് ശേഷം തുടര്‍ നടപടികളെ കുറിച്ച് തീരുമാനിക്കുമെന്നും ബസ് ഉടമകള്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ എട്ടുമുതല്‍ 18വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം.

വിദ്യാര്‍ഥികളുടെ ചാര്‍ജ് അഞ്ച് രൂപയാക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന് ബസ് ഉടമകളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ സ്വകാര്യബസുകളുടെയും പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ തുടരാന്‍ അനുവദിക്കണം.

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ കാര്‍ഡുകള്‍ കുറ്റമറ്റതാക്കണം. കണ്‍സെഷന്‍ നല്‍കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് പ്രായപരിധി വെയ്ക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.

 

Leave A Reply

Your email address will not be published.