KERALA NEWS TODAY- കുന്നിക്കോട്: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കുന്നിക്കോട് പോലീസ്.
വെട്ടിക്കവല ചരുവിള പുത്തൻ വീട്ടിൽ പക്രം എന്ന് വിളിക്കുന്ന സജിൻ കുമാറിനെയാണ്(32) പോലീസ് അറസ്റ്റ് ചെയ്തത്.
2017 മുതൽ കള്ളനോട്ട് കേസ്റ്റ്, പോലീസ് വാഹനം തകർത്ത് പോലീസ് ഉദ്യോഗസ്ഥരെ ഉപദ്രവിച്ചതുൾപ്പെടെ 6 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സജിൻ കുമാർ.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 30/5/2023 ന് ജില്ലാ കളക്ടറിൻ്റെ ഉത്തരവു പ്രകാരം ഇയാളെ കാപ്പ ഡീറ്റെൻഷൻ ഓർഡർ ആയിട്ടുള്ളതും തുടർന്ന് കുന്നിക്കോട് എസ്ഐ ഗംഗാ പ്രസാദ്, എസ്.സി.പി.ഒമാരായ ബാബുരാജ്, ധനേഷ്
എന്നിവരുടെ നേതൃത്വത്തിൽ എറണാകുളത്ത് പാലാരിവട്ടത്ത് നിന്ന് ഇയാളെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു.