Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

3000 പേർക്ക് തൊഴിലവസരം; കേരളത്തിലെ ഐബിഎസിന്‍റെ രണ്ടാമത്തെ സോഫ്റ്റ്‌വെയർ ക്യാമ്പസ് ഇന്ന് തുറക്കും

കൊച്ചി: ഐബിഎസ് സോഫ്റ്റ്‍വെയറിന്‍റെ പൂർണ്ണ ഉടമസ്ഥതയിലുള്ള കേരളത്തിലെ

രണ്ടാമത്തെ ക്യാമ്പസ് കൊച്ചി ഇൻഫോപാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്

ഉദ്ഘാടനം ചെയ്യും. ആഗോള ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, ക്രൂസ് മേഖലകളിൽ

ഐടി സാങ്കേതികവിദ്യാ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന കേരള കമ്പനിയായ

ഐബിഎസിന്‍റെ പൂർണ്ണ ഉടമസ്ഥതയിലുള്ള കേരളത്തിലെ രണ്ടാമത്തെ ക്യാമ്പസാണ്

കൊച്ചിയിൽ സജ്ജമാക്കിയിരിക്കുന്നത്.ഇൻഫോപാർക്ക് ഫേസ് ഒന്നിൽ 4.2 ഏക്കറിൽ 14

നിലകളിൽ സജ്ജമാക്കിയ കെട്ടിടത്തിൽ 3000 ഐടി പ്രൊഫഷണലുകൾക്ക്

ഒരേസമയം ജോലി ചെയ്യാൻ സാധിക്കും. 2005 മുതൽ ഇൻഫോപാർക്കിൽ ഐബിഎസ്

സോഫ്റ്റ്‍വെയറിന്‍റെ കമ്പനി പ്രവർത്തിച്ചു വരുന്നുണ്ടായിരുന്നു. എന്നാൽ

പാട്ടത്തിനെടുത്ത കെട്ടിടങ്ങളിലാണ് നിലവിൽ പ്രവർത്തിച്ചിരുന്നത്.പുതിയ ക്യാമ്പസ്

തുറക്കുന്നതോടെ ഗവേഷണ-വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ നിക്ഷേപം

നടത്താനും കൂടുതൽ നിയമനം നടത്തി ഉപയോക്താക്കൾക്ക് മികച്ച സേവനം

ലഭ്യമാക്കാനും മൂന്നു വർഷത്തിനുള്ളിൽ വരുമാനം ഇരട്ടിയാക്കാനുമാണ് കമ്പനി

ലക്ഷ്യമിടുന്നത്.ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും യുഎസ്, ക്യാനഡ, ബ്രസീൽ,

യുകെ, ജർമനി തുടങ്ങി 11 രാജ്യങ്ങളിലും ഓഫീസും 35 രാജ്യങ്ങളിൽ

ഉപയോക്താക്കളുമുള്ള ഈ കമ്പനിയിൽ മൊത്തം 5000 ജീവനക്കാരുണ്ട്. ഇതിൽ 35

ശതമാനം വനിത ജീവക്കാരാണ്. അതേസമയം ലോകത്തിലെ ഏറ്റവും വലുതും

ആഡംബരപൂര്‍ണവുമായതുള്‍പ്പെടെ 36,000 ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും

ഇതോടെ ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ സേവനം ലഭ്യമാകുന്നുണ്ട്.

Leave A Reply

Your email address will not be published.