Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ആറ്റുകാൽ പൊങ്കാല: 25 റോഡുകൾ നവീകരിക്കും, 40 പാതകളിൽ നിർമാണം അതിവേഗത്തിലെന്ന് മന്ത്രി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ

തിരുവനന്തപുരത്തെ റോഡുകളുളുടെ നവീകരണ പ്രവൃത്തികൾ അതിവേഗത്തിൽ

പുരോഗമിക്കുന്നു. തിരുവനന്തപുരം നഗരത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻപ് 25

റോഡുകൾ നവീകരിക്കപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്

അറിയിച്ചു. പകലും രാത്രിയും കഠിനാദ്ധ്വാനം ചെയ്ത് നിശ്ചയിച്ചതിനേക്കാൾ

വേഗത്തിൽ പ്രവൃത്തി പൂർത്തീകരിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്ന് മന്ത്രി

പറഞ്ഞു.തിരുവനന്തപുരം സ്മാർട് സിറ്റി പദ്ധതിയിൽ പഴവങ്ങാടി വെസ്റ്റ് ഫോർട്ട് (

പദ്മവിലാസം റോഡ്) പ്രവൃത്തി രാത്രിയിലും പുരോഗമിക്കുകയാണ്. സ്മാർട് സിറ്റി

പദ്ധതിയിൽ പൊതുമരാമത്ത് കെആർഎഫ്ബിക്ക് കീഴിൽ 40 റോഡുകളാണ് ഒരുമിച്ച്

പ്രവൃത്തി പുരോഗമിക്കുന്നത്. ഇതിൽ 27 റോഡുകൾ ഗതാഗത യോഗ്യമായെന്ന് മന്ത്രി

അറിയിച്ചു.പകലും രാത്രിയുമായി അതിവേഗത്തിലാണ് പ്രവൃത്തികൾ

പുരോഗമിക്കുന്നത്. നിർമാണത്തിൽ അനാസ്ഥ കാണിച്ചതിനെ തുടർന്ന് ആദ്യത്തെ

കരാറുകാരനെ പിരിച്ചുവിട്ടു. തുടർന്ന് ഓരോ പ്രവൃത്തിക്കും പ്രത്യേകം ടെണ്ടർ വിളിച്ച്

കരാർ നൽകി. പ്രവൃത്തികൾ ഒരുമിച്ച് ആരംഭിച്ചതിലൂടെ മാർച്ച് മാസം

അവസാനത്തോടെ റോഡുകൾ ഗതാഗതയോഗ്യമാക്കാൻ സാധിക്കുമെന്ന് മന്ത്രി പിഎ

മുഹമ്മദ് റിയാസ് വ്യക്തമാക്കി .നഗരത്തിലെ വിവിധ ഭാഗങ്ങളിൽ റോഡ് നവീകരണ

പ്രവൃത്തികൾ തുടരുന്നതിനാൽ പലയിടത്തും നേരിയ ഗതാഗത തടസം

അനുഭവപ്പെട്ടിരുന്നു. നിർമാണത്തിന് വേഗം പോരെന്ന പരാതി ഉയർന്നിരുന്നു.

ആറ്റുകാൽ പൊങ്കാലയും അടുത്തുവരുന്ന സാഹചര്യവുമുണ്ട്. ഇതോടെയാണ്

വിഷയത്തിൽ മന്ത്രിയുടെ ശ്രദ്ധ ശക്തമായത്. ഫെബ്രുവരി 25നാണ് ചരിത്രപ്രസിദ്ധമായ

ആറ്റുകാൽ പൊങ്കാല. രണ്ടുവർഷം മുൻപ് നിർമാണ പ്രവൃത്തി ഏറ്റെടുത്ത കമ്പനി

പാതിവഴിയിൽ നിർമാണം ഉപേക്ഷിച്ചതാണ് പ്രവൃത്തികൾ വൈകാൻ കാരണമായത്.

പുതിയ കരാർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ്.

Leave A Reply

Your email address will not be published.