പാലക്കാട് : പാലക്കാട് വീട് വാടകയ്ക്ക് എടുത്ത് സ്കൂൾ പരിസരത്ത് വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന യുവാക്കൾ പിടിയിൽ. പാലക്കാട് പുതുനഗരത്ത് 18 കിലോ കഞ്ചാവുമായാണ് യുവാക്കൾ പിടിയിലായത്. കൊടുവായൂ൪ സ്വദേശികളായ അൽത്താഫ് അലി, ആഷിഖ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട് വാടകക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് പാലക്കാട് ജില്ല ലഹരി വിരുദ്ധ സ്കൂളും പുതുനഗരം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അൽത്താഫ് അലിയും ആഷിഖും പിടിയിലായത്. കൊടുവായൂരിലെ ഇവരുടെ വാടകവീട്ടിൽ നിന്ന് പതിനെട്ടര കിലോയോളം വരുന്ന കഞ്ചാവും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ക്രിസ്മസ് – ന്യൂ ഇയർ എന്നിവയോട് അനുബന്ധിച്ച് വിൽപ്പന നടത്തുന്നതിനായി ഒറീസയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.