NATIONAL NEWS – ന്യൂഡൽഹി : ജി20 ഉച്ചകോടിയുടെ പ്രമേയമായ ‘വസുദൈവ കുടുംബകം’ ആഗോള സുസ്ഥിര വികസനത്തിനുള്ള മാർഗരേഖയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.
രാജ്യ തലവൻമാരെയും സംഘടനാ നേതാക്കൻമാരെയും ഊഷ്മളമായി സ്വാഗതം ചെയ്യുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
‘‘ജി 20യുടെ അധ്യക്ഷ പ്രമേയമായ വസുദൈവ കുടുംബകം – ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നത് മനുഷ്യ േകന്ദ്രീകൃതമായ സുസ്ഥിര വികസനത്തിേലക്കുള്ള മാർഗരേഖയാണ്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന എല്ലാവരും പ്രമേയത്തിന്റെ കാഴ്ചപ്പാട് ഉൾക്കൊണ്ടുകൊണ്ട് വിജയം കൈവരിക്കാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു’’ – രാഷ്ട്രപതി പറഞ്ഞു.
സുസ്ഥിര വികസനം, ഡിജിറ്റൽ കണ്ടുപിടിത്തങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് ജി20 ശ്രദ്ധ നൽകുന്നത്.
ആഗോള ജിഡിപിയുടെ 85 ശതമാനവും ജി20 രാജ്യങ്ങളിലാണ്. മൂന്നിൽ രണ്ട് ജനസംഖ്യയും ഈ രാജ്യങ്ങളിലാണ്.