കോഴിക്കോട് : മലയാളത്തിൻറെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ മൃതദേഹം അൽപസമയത്തിനകം വീട്ടിലേക്ക് കൊണ്ടു പോകും. അതേസമയം അദ്ദേഹത്തിൻ്റെ മൃതദേഹം നാളെ വൈകിട്ട് നാല് മണി വരെ കോഴിക്കോട്ടെ വീട്ടിൽ പൊതുദർശനത്തിന് വെക്കാനും അഞ്ച് മണിയോടെ മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കാരം നടത്താനും തീരുമാനിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം ടി വാസുദേവൻ നായർ (91) ഇന്ന് രാത്രി പത്ത് മണിയോടെയായിരുന്നു വിട പറഞ്ഞത്.