Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

വിവിധ കടകളിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

പുനലൂർ : പുനലൂർ കെഎസ്ആർടിസി ബസ്റ്റാന്റിനകത്തെ സ്റ്റേഷനറി കടയുടെ പൂട്ടു പൊളിച്ച് മേശയ്ക്ക് ഉള്ളിലിരുന്ന പതിനായിരം രൂപയും 2000 രൂപയുടെ സ്റ്റേഷനറി സാധനങ്ങൾ മോഷണം ചെയ്യുകയും പുനലൂർ സിവിൽ സ്റ്റേഷന് മുൻവശമുള്ള നിരവധി കടകളുടെ പൂട്ട് പൊളിച്ച് മോഷണ ശ്രമം നടത്തുകയും ചെയ്ത പ്രതിയെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. ഏരൂർ പണ്ടാരക്കോണം വാഴവിള പുത്തൻവീട്ടിൽ 45 വയസ്സുള്ള ജെനി ആണ് അറസ്റ്റിലായത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ടിയാൻ അറസ്റ്റിൽ ആയത്. അഞ്ചൽ ഏരൂർ സ്റ്റേഷൻ പരിധിയിൽ നിരവധി മോഷണകേസിൽ പ്രതിയായി ജയിൽവാസം അനുഭവിച്ചിട്ടുള്ള ആളാണ്. പുനലൂർ ഐ.എസ്.എച്ച്.ഒ മുരളീകൃഷ്ണൻ എസ് ഐ അഭിലാഷ് എസ് ഐ രാജേഷ് സിവിൽ പോലീസ് ഓഫീസർമാരായ മഞ്ജു , അനസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.