KOTTARAKKARA NEWS – കൊട്ടാരക്കര : കൊട്ടാരക്കര ചെങ്ങമനാട്ടിൽ മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊന്നു.
ജോമോനാണ് തന്റെ അമ്മ മിനിയെ നടുറോഡിൽ കുത്തി കൊന്നത്. അമ്മയും മകനും ബൈക്കിൽ സഞ്ചരിക്കവേ ചെങ്ങമനാട് ജംഗ്ഷനിൽ വെച്ച് ബൈക്കിൽ നിന്നും ഇറങ്ങി മകൻ കത്തി എടുത്ത് അമ്മയെ കുത്തുകയായിരുന്നു. പ്രതി ജോമോൻ ജംഗ്ഷനിൽ നിന്നും മിനിയെ ഓടിച്ചിട്ടാണ് കുത്തിയത്.
കൊട്ടാരക്കര നഗരസഭ മുൻ ചെയർമാൻ ഷാജുവും നാട്ടുകാരും ചേർന്ന് അടിച്ചു വീഴ്ത്തിയാണ് പ്രതിയെ കീഴ്പെടുത്തിയത്.
കുത്തേറ്റ മിനിയെ ഉടൻ തന്നെ ചെങ്ങമനാട് അരോമ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.
അവിടെനിന്നും മിനിയുടെ മൃതദേഹം കൊട്ടാരക്കര താലൂക് ആശുപത്രിയിൽ എത്തിച്ചു.
ഇന്ന് ഉച്ചക്ക് 12.30-ന് ചെങ്ങമനാട് ജംഗ്ഷനിൽ വെച്ചാണ് സംഭവം നടന്നത്. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
മിനിയും മകൻ ജോമോനും മാനസിക വൈകല്യമുള്ളവരാണെന്നു നാട്ടുകാർ പറയുന്നു.