NATIONAL NEWS- ന്യൂഡൽഹി: മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യാൻ വൈകിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ മകന് പിതാവിൻ്റെ കുത്തേറ്റു.
ന്യൂഡൽഹി മധു വിഹാറിലാണ് സംഭവം. കമ്പ്യൂട്ടർ എൻജിനീയർ ആദിത്യ സിങ്ങിനെയാണ്(23) പിതാവ് അശോക് സിങ്(64) കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്.
അശോക് സിങ്ങിനെതിരെ പോലീസ് കേസെടുത്തു. ശനിയാഴ്‌ചയാണ് സംഭവം. ഗുഡ്ഗാവിൽ അടുത്തിടെ കുടുംബം ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു.
ഇതിൻ്റെ പണമിടപാട് നടത്താൻ ഭാര്യ മഞ്ജുവിനോട് അശോക് ഒരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു.
ആപ്പ് ഡൗൺലോഡ് ആകാൻ വൈകുന്നതിനെ ചൊല്ലി ഭാര്യയുമായി നടത്തിയ വഴക്കിൽ മകൻ ഇടപെട്ടു. ഇതിനിടെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികൊണ്ട് മകൻ്റെ നെഞ്ചിൽ പിതാവ് കുത്തുകയായിരുന്നു. വാരിയെല്ലിന് പരിക്കേറ്റ ആദിത്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ സീനിയർ മാനേജറായിരുന്നു അശോക്.
2019ലാണ് വിരമിച്ചത്. ഗുരുഗ്രാമില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറാണ് ആദിത്യ സിങ്.