കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12 മണിക്ക് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഫീമെയിൽ വാർഡിൽ ജോലി ചെയ്തിരുന്ന പവിത്രേശ്വരം, കരിമ്പിൻപുഴ ശ്രുതിലയത്തിൽ കൃഷ്ണൻ നായർ മകൻ സുരേഷ് കുമാറിനാണ് (54 വയസ്സ്) മർദ്ദനമേറ്റത്. രാത്രി 11. 30 മണിക്ക് ശേഷം പുരുഷന്മാർ ഫീമെയിൽ വാർഡിൽ നിന്നും പുറത്തു പോകണമെന്ന് സുരേഷ് കുമാർ ആവശ്യപ്പെട്ടതിൽ തുടർന്നുള്ള തർക്കത്തിൽ ആയിരുന്നു മർദ്ദനം. കൊട്ടാരക്കര നഗരസഭ പുലമൺ ടൗൺ വാർഡ് കൗൺസിലർ ശ്രീമതി പവിജ പത്മൻ, പവിജയുടെ ഭർത്താവ് സുമേഷ്, സഹോദരൻ പവീഷ് തുടങ്ങി പന്ത്രണ്ടോളം പ്രതികളാണ് ഈ കേസിൽ ഉള്ളത്. ഇതിൽ നാലാം പ്രതിയായ തൃക്കണ്ണമംഗലം തട്ടത്ത് പള്ളിക്ക് സമീപം അനിൽ ഭവനിൽ രാമചന്ദ്രൻ പിള്ള മകൻ അനിൽകുമാറിനെ (42 വയസ്സ്) ഇന്ന് രാവിലെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ. എൻ. ബിജു, എസ് ഐ മാരായ സഹിൽ, ജുമൈലബിബി എ.എസ്സ്.ഐ സജീവ് സിപിഒ മാരായ നഹാസ്, സഹിൽ, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസ്സിലെ മറ്റു പ്രതികളെല്ലാം ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമായി നടത്തുന്നുവെന്ന് കൊട്ടാരക്കര സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.