ബെംഗളൂരു : ഏകദിന ലോകകപ്പിനു ശേഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കുമെന്ന് ഇംഗ്ലണ്ട് ഓൾറൗണ്ടർ ഡേവിഡ് വില്ലി.
ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്റെ (ഇസിബി) അടുത്ത വർഷത്തേക്കുള്ള കരാറിൽ നിന്നു പുറത്തായതിനു പിന്നാലെയാണ് മുപ്പത്തിമൂന്നുകാരനായ വില്ലി ഇൻസ്റ്റഗ്രാമിലൂടെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
2015ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ വില്ലി ഇംഗ്ലണ്ടിനായി 70 ഏകദിനങ്ങളും 43 ട്വന്റി20 മത്സരങ്ങളും കളിച്ചു. ലോകകപ്പിൽ 3 മത്സരങ്ങളിൽ നിന്നായി 5 വിക്കറ്റുകൾ നേടി.