Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

‘ഇ-പോസ് മെഷീൻ സ്ഥിരമായി തകരാറിലാകുന്ന ഏക സംസ്ഥാനമാണ് കേരളം’- രമേശ് ചെന്നിത്തല

KERALA NEWS TODAY- നിലവാരമില്ലാത്തതും വൻ തുക നൽകി വാങ്ങിയതുമായ ഇ പോസ് മെഷീനുകൾ പ്രവർത്തന സജ്ജമല്ലാതായോടെ പാവപ്പെട്ടവർ റേഷൻ കടകളിൽ പോയി വെറും കൈയ്യോടെ തിരിച്ചു പോരുകയാണെന്ന് രമേശ് ചെന്നിത്തല

പകലന്തിയോളം കനത്ത ചൂടിൽ പണിയെടുത്ത ശേഷം വൈകുന്നേരം റേഷൻ കടകളിൽ ചെന്നാൽ ഇ പോസ് മെഷീൻ പ്രവർത്തിക്കാത്തതിന്റെ പേരിൽ കാലി സഞ്ചിയുമായി പാവങ്ങൾ തിരിച്ചു പോരുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്
വൻ വില നൽകി തട്ടിക്കൂട്ട് കമ്പനികളിൽ നിന്നും മെഷീൻ വാങ്ങിയതിന്റെ പിന്നിൽ വൻ വെട്ടിപ്പാണ് നടന്നിട്ടുള്ളത്.

സെർവർ തകരാറായതാണ് കാരണം എന്ന് വിശദീകരണം നൽകിയത് കൊണ്ട് കാര്യമില്ല, സെർവർ തകരാർ പരിഹരിച്ചാലും മെഷീനുകൾ പ്രവർത്തിക്കാത്തതിന്റെ കാരണം ദുരൂഹമാണ്.

ഇനി മെഷിനുകൾ പ്രവർത്തിച്ചാൽ തന്നെ വിരലടയാളം പതിയുന്നില്ലായെന്നും പറയുന്നു , ആ സാഹചര്യത്തിലാണ് OTP നമ്പർ നോക്കുന്നത് ,
OTP നമ്പർ നോക്കണമെങ്കിൽ മൊബൈൽ റിച്ചാർജ്ജ് ചെയ്യണം അപ്പോൾ 100 രൂപക്ക് റേഷൻ വാങ്ങാൻ പാവപെട്ടവർ 199 രൂപക്ക് റീച്ചാർജ്ജ് ചെയ്യേണ്ടി വരുന്ന സ്ഥിതിയാണുള്ളത് എന്നദ്ദേഹം പറഞ്ഞു

ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇ-പോസ് മെഷീൻ സ്ഥിരമായി തകരാറിലാകുന്ന ഏക സംസ്ഥാനമാണ് കേരളം എന്നതാണ് നമ്മുടെഅയൽ സംസ്ഥാനങളായ തമിഴ് നാട്ടിലോ, ആന്ധ്രയിലോ, കർണ്ണാടകയിലോ ഇത്തരം പരാതികൾ ഉറാകുന്നില്ല
അപ്പോൾ നിലവാരം കുറഞ്ഞ കമ്പനികളുടെ മെഷീനുകൾ വാങ്ങി കമ്മീഷനടിക്കുക എന്ന ഉദ്ദേശം മാത്രമാണ്.

പാവപ്പെട്ടവർക്കുള്ള റേഷനരി പോലും കൃത്യമായി വിതരണം ചെയ്യാൻ സർക്കാരിനു സാധിക്കാത്ത സർക്കാരാണിത് , ഈ സർക്കാരിനെ കൊണ്ട് എന്ത് പ്രയോജനമാണ് ജനങ്ങൾക്കുള്ളത് ?
എവിടെ തൊട്ടാലും അഴിമതിയുടെ ദുർഗന്ധം പേറിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. സർക്കാർ എന്തു വിശദീകരണം നൽകിയാലും പിടിച്ചു നിൽക്കാനുള്ള ആശ്വാസ വാക്കുകൾ മാത്രമാണത്.

അടിയന്തിരമായി ഈ വിഷയത്തിൽ ഇടപ്പെടണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

 ‘

Leave A Reply

Your email address will not be published.