KERALA NEWS TODAY – മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കേരളത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിച്ച എളിമയും സമര്‍പ്പണവുമുള്ള ഒരു നേതാവിനെയാണ് നഷ്ടമായത്. ഞങ്ങള്‍ മുഖ്യമന്ത്രിമാരായിരുന്ന സമയത്തും താന്‍ ഡല്‍ഹിയിലേക്ക് മാറിയപ്പോഴും അദ്ദേഹവുമായി നടത്തിയ ഇടപെടലുകള്‍ ഓര്‍ക്കുന്നു.
അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നുവെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മോദി ട്വീറ്റ് ചെയ്തു.
ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് മോദിയുടെ അനുശോചന കുറിപ്പ്.