Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

നെടുമങ്ങാട് അപകടം ; ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തു , വാഹനത്തിൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കി

തിരുവനന്തപുരം : നെടുമങ്ങാട് അപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്ത് ജോയിൻ്റ് ആർടിഒ. വാഹനത്തിൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കി. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. ബസ് ഡ്രൈവറുടെ അലംഭാവമാണ് വാഹനാപകടത്തിലേക്ക് നയിച്ചതെന്ന് ജോയിന്റ് ആർടിഒ ശരത് ചന്ദ്രൻ പറഞ്ഞു. വെള്ളിയാഴ്ച രാത്രി നെടുമങ്ങാട് വെച്ചുണ്ടായ അപകടത്തിൽ ബസിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസ് ആണ് കസ്റ്റഡിയിലുള്ളത്. സംഭവ സ്ഥലത്ത് നിന്നും ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ 60 വയസുള്ള ദാസിനിയാണ് മരിച്ചത്. ആംബുലൻസിനെ കണ്ട് പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കളും നാട്ടുകാരും ആയിട്ടുള്ള ആളുകൾ ആണ് ടൂർ പോയത്.

Leave A Reply

Your email address will not be published.