Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

’35 ലക്ഷം രൂപയ്ക്ക് ഒരു കാർ വാങ്ങുന്നതാണോ ഇത്ര വലിയ കാര്യം?’ മുഖ്യമന്ത്രിക്ക് കിയ കാർ വാങ്ങിയതിനെക്കുറിച്ച് മന്ത്രി ബാലഗോപാൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കിയ കാർ വാങ്ങിയതിനെ

ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. 35 ലക്ഷം രൂപയ്ക്ക് ഒരു കാർ

വാങ്ങുന്നതാണോ ഇത്ര വലിയ കാര്യമെന്ന് ധനമന്ത്രി ചോദിച്ചു. ക്ലിഫ് ഹൗസിലെ

കാലിത്തൊഴുത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കിയത് മുഖ്യമന്ത്രി അല്ലെന്ന് കെ എൻ

ബാലഗോപാൽ പറഞ്ഞു. ധനപ്രതിസന്ധി രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം

അടിയന്തരപ്രമേയംകൊണ്ടുന്നവതിന് പിന്നാലെ നടന്ന ചർച്ചയിൽ ധനമന്ത്രി ദയനീയ

പരാജയമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. ഇതിന്

പിന്നാലെയാണ് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

നവ കേരള സദസ് ബസിനെ കുറിച്ച് വലിയ കഥ ഉണ്ടായെന്ന് മന്ത്രി ബാലഗോപാൽ

പറഞ്ഞു. വന്നത് സാധാരണ ബസ് നവ കേരള സദസ്സ് സർക്കാർ പരിപാടി

തന്നെയായിരുന്നു. ഇപ്പോൾ രാഹുൽ ഗാന്ധി യാത്ര ചെയ്യുന്ന ബസ് നോക്കൂ. ആ ബസ്

തെറ്റ് ആണെന്ന് ഞങ്ങൾ പറയുന്നില്ല എന്നും ധനമന്ത്രി വ്യക്തമാക്കി. കേരളത്തെ

ബ്രാൻഡ് ചെയ്യാനുള്ള പരിപാടിയാണ് കേരളീയമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രത്തിന്

കേരളത്തോട് ചിറ്റമ്മ നയം ആണെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു. ജിഎസ്ടി

സംവിധാനം ശാസ്ത്രീയമാകുന്നത് വരെ നഷ്ടപരിഹാരം തുടരണം എന്നതാണ്

സർക്കാരിൻറെ ആവശ്യം. ഭരണഘടനയിലെ സംസ്ഥാനങ്ങളുടെ സാമ്പത്തിക

അവകാശമാണ് കേന്ദ്രസർക്കാർ വെല്ലുവിളിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.