kerala news today – തിരുവനന്തപുരം: വര്‍ക്കല പാപനാശം ഏണിക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു.
കോട്ടയം നാട്ടകം സ്വദേശി റിയാദ് പൗലോസ് ജേക്കബാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ പത്തുമണിയോടെ ആയിരുന്നു അപകടം. നാല് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു റിയാദ്.
അതിനിടെ തിരയില്‍പ്പെടുകയായിരുന്നു. സുഹൃത്തുക്കള്‍ ഉടന്‍ ഇദ്ദേഹത്തെ രക്ഷപ്പെടുത്തി പ്രാഥമികശുശ്രൂഷ നല്‍കുകയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.