Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ലൈഫ് മിഷൻ അഴിമതി കേസ്; സ്വപ്നയുടെയും സന്തോഷ് ഈപ്പന്റെയും 5.38 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

ലൈഫ് മിഷൻ അഴിമതി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് ഇ.ഡി 5.38 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടി. യുണിടാക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തും സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടിയത്. കേസിൽ സ്വപ്ന സുരേഷ് രണ്ടാം പ്രതിയും സന്തോഷ് ഈപ്പൻ ഏഴാം പ്രതിയുമാണ്.കേസിന്റെ കുറ്റപത്രം ഇ.ഡി ഇക്കഴിഞ്ഞ ഏപ്രിലിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ വാദം തുടരുമ്പോഴാണ് പുതിയ നീക്കം. യുഎഇ റെഡ് ക്രെസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണ് സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നാണ് ഇ.ഡിയുടെ കേസ്.വടക്കാഞ്ചേരി ലൈഫ് മിഷൻ കള്ളപ്പണക്കേസിലെ പ്രതികൾ സ്വപ്ന സുരേഷിന്റെയും സന്തോഷ് ഈപ്പന്റെയും സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇരുവരുടെയും 5.38 കോടി രൂപയുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. സ്വപ്നയുടെ പേരിലുള്ള ഭൂമിയും ബാങ്ക് ബാലൻസുമാണ് കണ്ടുകെട്ടിയത്. സന്തോഷ് ഈപ്പന്റെ വീടും കണ്ടുകെട്ടി.തൃശ്ശൂർ വടക്കാഞ്ചേരിയിൽ നടപ്പാക്കിയ ലൈഫ് മിഷൻ പദ്ധതിക്കുവേണ്ടി റെഡ് ക്രസന്റ് വഴി ലഭിച്ച 18.50 കോടി രൂപയിൽ 4.48 കോടി രൂപ കോഴയായിരുന്നെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. ഈ തുക യുഎഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റ് ഖാലിദ് ഷൗക്രിക്ക് നൽകിയെന്നും വെളിപ്പെടുത്തലുണ്ടായി. സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവരാണ് ഇങ്ങനെ ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടത്.

Leave A Reply

Your email address will not be published.