കോഴിക്കോട്: ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ജഡ്ജിക്ക് സ്‌പെന്‍ഷന്‍. കോഴിക്കോട് വടകര എംഎസിടി ജഡ്ജി എം ഷുഹൈബിന് ആണ് സസ്‌പെന്‍ഷന്‍. ജഡ്ജിമാരുടെ പാനല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഹൈക്കോടതി സബോര്‍ഡിനേറ്റ് രജിസ്ട്രാറുടേതാണ് നടപടി. കഴിഞ്ഞ ദിവസമാണ് ഓഫീസ് അസിസ്റ്റന്റിനോട് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ജഡ്ജി പെരുമാറിയത്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ജഡ്ജിയെ വടകരയിലേക്ക് സ്ഥലം മാറ്റിയിരുന്നു. സംഭവത്തില്‍ യുവതി ഇതുവരെ രേഖാമൂലം പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ മുമ്പ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്‍പ്പെടെ നേരത്തേ പരാതിയില്ലെങ്കിലും കേസെടുത്ത് മുന്നോട്ട് പോകണമെന്ന് ഹൈക്കോടതി തന്നെ നിര്‍ദേശിച്ചിരുന്നു. ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം സംസ്ഥാനത്തെ ജുഡീഷ്യറിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.