Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കൊട്ടാരക്കര താലൂക് ആശുപത്രി ആംബുലൻസ് നിരക്കുകൾ പ്രദർശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച

KOTTARAKKARA NEWS – കൊട്ടാരക്കര : കൊട്ടാരക്കര താലൂക് ആശുപത്രിയിൽ ആംബുലൻസ് നിരക്കുകൾ പ്രദർശിപ്പിക്കാത്തത്തിൽ പ്രതിഷേധിച്ച് കൊട്ടാരക്കര മണ്ഡലം യുവമോർച്ച പ്രവർത്തകർ.
ഭാരതീയ ജനതാ യുവമോർച്ച കൊട്ടാരക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര താലൂക് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.

ഭാരതീയ ജനതാ യുവമോർച്ച കൊട്ടാരക്കര മണ്ഡലം പ്രസിഡണ്ട്‌ രാഹുൽകൃഷ്ണൻ, വൈസപ്രസിഡന്റ് ശ്യാലാൽ, സെക്രട്ടറി വിശാഖ്, മഹേഷ്‌ പടിഞ്ഞാറ്റിൻകര, ഷിബു ഗോവിന്ദമംഗലം, പള്ളിക്കൽ പ്രസാദ് എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.