Malayalam Latest News

ദീര്‍ഘകാല പദ്ധതികളുമായി ഹമാസ്; വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍

ഗാസ: ഇസ്രയേല്‍ കടുത്ത വ്യോമാക്രമണം തുടരുന്നതിനിടെ ഹമാസ് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശത്രുസൈന്യത്തെ വളഞ്ഞ് വെടിനിര്‍ത്തലിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള യുദ്ധസന്നാഹങ്ങള്‍ ഒരുക്കിയതായി ഹമാസിന്റെ ഉന്നതനേതാക്കളെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിന്റെ ഭാഗമായി വലിയ അളവില്‍ ആയുധങ്ങളും മിസൈലുകളും ആര്യോഗസംവിധാനങ്ങളും ഹമാസ് ശേഷരിച്ചുവെന്നാണ് വിവരം.

അതേസമയം, ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണത്തെത്തുടര്‍ന്ന് ഉടലെടുത്ത പുതിയ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍, ഗാസയെ ലക്ഷ്യമിട്ട് വലിയ ആക്രമണമാണ് ഇസ്രയേലും തുടരുന്നത്.

ഇസ്രയേല്‍ കഴിഞ്ഞ ദിവസം ഗാസയിലെ അഭയാര്‍ഥി ക്യാമ്പിനുനേരെയടക്കം വ്യോമാക്രമണം നടത്തിയിരുന്നു.

അല്‍ അഹ്‌ലി ആശുപത്രിക്ക് നേരെ ഇസ്രയേല്‍ ആക്രമണത്തെ ലോകം ഒന്നടങ്കം അപലപിച്ചിരുന്നു.

ഗാസയിലെ തുരങ്കം തങ്ങളുടെ അര്‍ബന്‍ ഗറില്ല യുദ്ധതന്ത്രത്തിന് സഹായകരമാകുമെന്നാണ് ഹമാസിന്റെ വിലയിരുത്തല്‍. ഇതിലൂടെ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഏറ്റുമുട്ടലിലൂടെ ഇസ്രയേല്‍ സൈന്യത്തെ കീഴടക്കാം എന്നാണ് ഹമാസ് കരുതുന്നത്.

സാധാരണക്കാര്‍ക്ക് കൂട്ടമായി ജീവന്‍ നഷ്ടമാവുന്ന സാഹചര്യമുണ്ടാവുന്നതോടെ അന്താരാഷ്ട്ര തലത്തില്‍ ഉയരുന്ന സമ്മര്‍ദ്ദം യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിക്കുമെന്നാണ് ഹമാസിന്റെ പ്രതീക്ഷ. ബന്ദികളെ മോചിപ്പിച്ച് ഇസ്രയേലി തടവുകാരെ വീണ്ടെടുക്കുന്നതടക്കമുള്ള നീക്കുപോക്കുകളും അവര്‍ പ്രതീക്ഷിക്കുന്നു.

ഖത്തറിന്റെ മധ്യസ്ഥതയിലുള്ള ചര്‍ച്ചകളിലൂടെ ഇക്കാര്യം യു.എസിനേയും ഇസ്രയേലിനും പരോക്ഷമായി അറിയിച്ചുവെന്നാണ് വിവരം. 17 വര്‍ഷമായി തുടരുന്ന ഗാസ ഉപരോധം ഇസ്രയേല്‍ അവസാനിപ്പിക്കണമെന്ന് ഹമാസ് ആവശ്യപ്പെടുന്നുണ്ട്. ഗാസയിലെ ഇസ്രയേല്‍ കുടിയേറ്റം അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Leave A Reply

Your email address will not be published.